കെഎസ്എസ്പിയു ജില്ലാ സമ്മേളനം
1539201
Thursday, April 3, 2025 5:23 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ(കെഎസ്എസ്പിയു) ജില്ലാ സമ്മേളനം പെൻഷൻ ഭവനിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. നാരായണൻ നന്പ്യാർ അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികൾ മംഗലശേരി മാധവൻ, പി.പി. ഗോപാലകൃഷ്ണൻ, എം.സി. കുര്യാക്കോസ്, ജില്ലാ സെക്രട്ടറി എം.ജി. രാജൻ, ട്രഷറർ ഇ.കെ. ജയരാജൻ, സംസ്ഥാന സെക്രട്ടറി കെ. വിശ്വനാഥൻ, കെ. പദ്മനാഭൻ, എ.കെ. മോസസ്, സി. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.