സോപ്പ് കന്പനിയിലെ ക്രഷറിൽ കൈ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
1539532
Friday, April 4, 2025 5:57 AM IST
സുൽത്താൻ ബത്തേരി: സോപ്പ് നിർമാണ കന്പനിയിലെ ക്രഷറിൽ കൈ ഉരത്തിന്റെ ഭാഗം വരെ കുടുങ്ങിയ തൊഴിലാളിയെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. പൂമല ആഷിഖ് കെമിക്കൽസിലെ ക്രഷറിൽ ഇതര സംസ്ഥാനത്തൊഴിലാളി കിഷോറിന്റെ കൈയാണ് കുടുങ്ങിയത്. ഇന്നലെ പകലാണ് സംഭവം. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനമാണ് അഗ്നി-രക്ഷാസേന നടത്തിയത്.
അവശനിലയിലായിരുന്ന കിഷോറിനെ ആശുപത്രിയിലേക്ക് മാറ്റി. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി. നിധീഷ്കുമാർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സന്തോഷ്, മാർട്ടിൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ സതീഷ്,
അഖിൽരാജ്, ധീരജ്, സുധീഷ്, അമൽ ജോണ്, സുധീഷ്, ഹോം ഗാർഡുമാരായ ഷാജൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.