ടൗണ്‍ഷിപ്പ്: സമ്മതപത്രങ്ങളുടെ പരിശോധന നാളെ മുതൽ
1539185
Thursday, April 3, 2025 5:18 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തം അതിജീവിതർക്ക് ഒരുക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക് നൽകിയ സമ്മതപത്രങ്ങളുടെ പരിശോധന നാളെ ആരംഭിക്കും. മേപ്പാടി പഞ്ചായത്ത് ഓഫീസിലും വെള്ളരിമല വില്ലേജ് ഓഫീസിലും ദുരന്തനിവാരണ അഥോറിറ്റിയിൽനിന്നു സമ്മതപത്രം നൽകിയ വ്യക്തികളുടെ വിവരങ്ങൾ കൈമാറിയതായി അധികൃതർ അറിയിച്ചു.
വീടിന് അപേക്ഷിച്ചവർക്ക് മറ്റേതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സഹകരണത്തോടെ വീടോ സ്ഥലമോ ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കും.
ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയിലുള്ളവർക്ക് ഇന്നുകൂടി സമ്മതപത്രം നൽകാം. ഇതുവരെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം 2 എ, 2 ബിയിൽ ഉൾപ്പെട്ട 402 ഗുണഭോക്താക്കളിൽ 378 പേർ സമ്മതപത്രം കൈമാറിയിട്ടുണ്ട്.