സ്പോർട്സ് അക്കാഡമി സോണൽ തെര. ഒന്‍പതിന്
1539197
Thursday, April 3, 2025 5:23 AM IST
കൽപ്പറ്റ: സ്പോർട്സ് അക്കാഡമികളിലേക്കുള്ള സോണൽ തെരഞ്ഞെടുപ്പ് ഒന്‍പതിന് ജില്ലാ സ്റ്റേഡിയത്തിൽ നടത്തും. ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിലേക്കും അണ്ടർ 14 വിമൻ ഫുട്ബോൾ അക്കാഡമിയിലേക്കുമാണ് തെരഞ്ഞെടുപ്പ്.
അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ എന്നിവയിൽ ജില്ലാ സെലക്ഷനിൽ യോഗ്യത നേടിയവർക്കു പങ്കെടുക്കാം. ഫെൻസിംഗ്, ആർച്ചറി, കബഡി, റസ്ലിംഗ് എന്നിവയിൽ നേരിട്ടാണ് സെലക്ഷൻ. താത്പര്യമുള്ളവർ wwws.portscou ncil.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വയസ്, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിന് സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം, സ്പോർട്സ് കിറ്റ്, കായികപ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് അസലും പകർപ്പും സഹിതം രാവിലെ 8.30ന് ഗ്രൗണ്ടിൽ എത്തണം. വിശദവിവരത്തിന് 04936 202658, 9778471869 എന്നീ നന്പറുകളിൽ വിളിക്കാം.