ലഹരിവിരുദ്ധ ബോധവത്കരണം: ഫ്ളാഷ്മോബുമായി ക്രിസ്തുരാജാ പബ്ലിക് സ്കൂൾ
1539194
Thursday, April 3, 2025 5:23 AM IST
കൽപ്പറ്റ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ക്രിസ്തുരാജാ പബ്ലിക് സ്കൂൾ വിദ്യാർഥികൾ വിവിധ ഇടങ്ങളിൽ ഫ്ളാഷ് മോബ് അവതിപ്പിച്ചു.
കൽപ്പറ്റ പുതിയ സ്റ്റാൻഡ്, മുണ്ടേരി, കാപ്പൻകൊല്ലി, കാവുംമന്ദം, ചുണ്ട എന്നിവിടങ്ങളിലായിരുന്നു പരിപാടി. പുതിയ സ്റ്റാൻഡിൽ എസ്ഐ മിഥുൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ജയ്സി ജോണ്, മാനേജർ സിസ്റ്റർ ആശാ റോസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.