ഭാഗ്യക്കുറി ടിക്കറ്റ് വില വർധനവ് പിൻവലിക്കണമെന്ന്
1539533
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് വില 40ൽനിന്നു 50 രൂപയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടിക്കറ്റ് വില വർധിപ്പിച്ചത് ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും പ്രയാസത്തിലാക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എം.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഭുവനേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയപാൽ പുൽപ്പള്ളി, ജോളി അന്പലവയൽ, കെ.ടി. ബാലൻ, വി.സി. ജോർജ് എന്നിവർ പ്രസംഗിച്ചു.