പുഞ്ചിരിമട്ടം ദുരന്തം: മുസ്ലിംലീഗ് നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഒന്‍പതിന്
1539531
Friday, April 4, 2025 5:57 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്ക് മുസ്ലിം ലീഗ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം തൃക്കൈപ്പറ്റ വെള്ളിത്തോടിൽ ഒന്‍പതിന് വൈകുന്നേരം നാലിന് പാർട്ടി ംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
വിലയ്ക്കു വാങ്ങിയ 11 ഏക്കർ ഭൂമിയാണ് ഭവന പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നത്. 100 വീടുകളാണ് പാർട്ടി നിർമിച്ചുനൽകുക. 1,000 ചതുരശ്ര അടി വിസ്തീർണമുള്ളതാകും
ഓരോ വീടും. ആർക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി ആർക്കിടെക്സാണ് ഭവന പദ്ധതിയുടെ പ്ലാൻ തയാറാക്കിയത്. സ്ഥാപന പ്രതിനിധികളായ ഹരീഷ്, ശ്രീരാഗ് എന്നിവർ കഴിഞദിവസം സ്ഥലം സന്ദർശിച്ചു.
വീടുകളുടെ ശിലാസ്ഥാപനത്തിനുള്ള ഒരുക്കം ഇന്നലെ വെള്ളിത്തോടിൽ ചേർന്ന പാർട്ടി നേതാക്കളുടെ യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ഭവന പദ്ധതി ഉപസമിതി കണ്‍വീനർ പി.കെ. ബഷീർ എംഎൽഎ,
അംഗങ്ങളായ പി.കെ. ഫിറോസ്, ടി.പി.എം. ജിഷാൻ, പി. ഇസ്മയിൽ, ജിദ്ദ നാഷണൽ കഐംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.