ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം
1539191
Thursday, April 3, 2025 5:18 AM IST
പുൽപ്പള്ളി: അന്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത ഗോകുലിനെ പോലീസ് കസ്റ്റഡിയിൽ വച്ചത് മനുഷ്യാവകാശലംഘനവും നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. സംഭവത്തിൽ ചില രാഷ്ട്രീയ പാർട്ടികളും ആദിവാസി സംഘടനകളും പുരോഗമനവാദികളും നിസംഗത പാലിക്കുന്നത് ദുരൂഹമാണെന്നു ഏബ്രഹാം പറഞ്ഞു.