പൂളക്കുണ്ടിലെ പന്നിഫാം അടച്ചുപൂട്ടണം: ആക്ഷൻ കമ്മിറ്റി
1539200
Thursday, April 3, 2025 5:23 AM IST
സുൽത്താൻ ബത്തേരി: പൂളക്കുണ്ടിലെ പന്നിഫാം അടച്ചുപൂട്ടണമെന്ന് നെൻമേനി പഞ്ചായത്ത് 11-ാം വാർഡ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.കെ. മത്തായിക്കുട്ടി, കെ.വി. പൗലോസ്, ജോണ്സണ് വർഗീസ്, എ.ജെ. തങ്കച്ചൻ എന്നിവർ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്കരണത്തിന് ഫാമിൽ സംവിധാനം ഇല്ല.
മലിനജലം ജനങ്ങൾ ഉപയോഗിക്കുന്ന ജലസ്രോതസുകളിലേക്കാണ് ഒഴുക്കുന്നത്. ഫാമിനെതിരേ ആക്ഷൻ കമ്മിറ്റി ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണത്തിന് എത്തിയ ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന നാട്ടുകാരെ ഫാം ഉടമ ആക്രമിക്കാൻ മുതിർന്നതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.