ശ്രീനാരായണ ഗുരുദേവദർശനം സ്വച്ഛ ജീവിതത്തിന് പര്യാപ്തം: സ്വാമി ഗുരുപ്രസാദ്
1539189
Thursday, April 3, 2025 5:18 AM IST
പുൽപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്തമാണെന്ന് ശിവഗിരിമഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ.
സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖായോഗം ശ്രീനാരായണ ബാലവിഹാറിൽ സംഘടിപ്പിച്ച ഗാന്ധി-ഗുരു സംഗമ ശതാബ്ദി ആഘോഷവും "സ്വച്ഛജീവിതം ഗുരുദർശനത്തിലൂടെ’ എന്ന വിഷയത്തിൽ നടത്തിയ ശിൽപശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റേത് ഏകലോക ദർശനമാണ്. ഗുരുദർശനം കാലാതിവർത്തിയാണെന്നും സ്വാമികൾ പറഞ്ഞു.
ശാഖായോഗം പ്രസിഡന്റ് പി.എൻ. ശിവൻ അധ്യക്ഷത വഹിച്ചു. സ്വാമിനി മാതാ നാരായണ ചൈതന്യമയി അനുഗ്രഹപ്രഭാഷണം നടത്തി. എഴുത്തുകാരനും ഗാന്ധിയനുമായ റെജി നളന്ദ അടിമാലി ഗുരു-ഗാന്ധിജി സംഗമ ശതാബ്ദി സന്ദേശം നൽകി. മാധ്യമപ്രവർത്തകരായ സി.ഡി. ബാബു, അരവിന്ദ് സി. പ്രസാദ്, മുള്ളൻകൊല്ലി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ രമ്യ അയനാട്ട്, ഡോ.ഹൃതിക് ബാബു, ശിൽപിയും ചിത്രകാരനുമായ സുരേഷ് കൃഷ്ണ പാലക്കാപറന്പിൽ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ആദരിച്ചു.
ശാഖായോഗം സെക്രട്ടറി കെ.ആർ. ജയരാജ്, ഭാരവാഹികളായ ചന്ദ്രൻ പാലക്കാടൻ, മോഹനൻ കാവുംപറന്പിൽ, സുരേന്ദ്രൻ കുണ്ടിൽ, അനീഷ് മേത്തുരുത്തിൽ, പ്രവീണ്‍ കളരിക്കൽ, സി.ഡി. സുധീഷ് പൈക്കുടിയിൽ, മനൂപ് പുള്ളോലിക്കൽ, ഓമന കൂഞ്ഞംപ്ലാക്കൽ, പ്രദീപ് പന്തംമാക്കൽ, എം.ആർ. അജികുമാർ, മോഹൻദാസ് കിഴക്കേപുത്തൻപുര, മനോജ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുപുഷ്പാഞ്ജലി, വിശേഷാൽ ഗുരുപൂജ എന്നിവ നടന്നു.