സാമൂഹിക സഹവാസ ക്യാന്പ് തുടങ്ങി
1539195
Thursday, April 3, 2025 5:23 AM IST
മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചർ ട്രെയിനിംഗ് കോളജിൽ 2024-26 ബാച്ച് ബിഎഡ് വിദ്യാർഥികളുടെ സാമൂഹിക സഹവാസ ക്യാന്പ് തുടങ്ങി. ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൾ ഷെരീഫ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടോമി കെ. ഔസേഫ് അധ്യക്ഷത വഹിച്ചു. ജെക്സ് സെക്രട്ടറി കെ.ജെ. ജോണ്സൻ, സുജ ജോണ്, യൂണിയൻ ചെയർമാൻ ജോമോൻ, ഷഹാന എന്നിവർ പ്രസംഗിച്ചു. ക്യാന്പ് ശനിയാഴ്ച സമാപിക്കും.