ഡിജിറ്റൽ സർവേ മൂന്നാംഘട്ടം ഇന്ന്
1539539
Friday, April 4, 2025 5:59 AM IST
കൽപ്പറ്റ: ഡിജിറ്റൽ സർവേ മൂന്നാംഘട്ടം ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10ന് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിക്കും. സബ് കളക്ടർ ആൻഡ് സർവേ നോഡൽ ഓഫീസർ മിസാൽ സാഗർ ഭരത് മുഖ്യാതിഥിയാകും.