നിയന്ത്രണംവിട്ട കാർ മെസ്ഹൗസിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്
1539530
Friday, April 4, 2025 5:57 AM IST
സുൽത്താൻ ബത്തേരി: നിയന്ത്രണംവിട്ട കാർ മെസ്ഹൗസിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു.
ഗവ.സർവജന സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ’അമ്മ’ മെസിലേക്കാണ് കാർ പാഞ്ഞുകയറിയത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മെസ് നടത്തിപ്പുകാരൻ കൈപ്പഞ്ചേരി കരുവാംപുറം ഷാജിക്കാണ് (48)പരിക്കേറ്റത്.
ഇദ്ദേഹത്തെ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൻകുന്നിൽനിന്ന് ബത്തേരിക്കു വരികയായിരുന്നു കാർ. മെസ്ഹൗസിന്റെ മുൻവശം തകർന്നു. കാർ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.