മാർജിൻ മണി ഗ്രാന്റ് പദ്ധതിയിൽ വയനാട് ഒന്നാമത്
1537847
Sunday, March 30, 2025 5:08 AM IST
കൽപ്പറ്റ: 2024-25ലെ മാർജിൻ മണി ഗ്രാന്റ് പദ്ധതി, പിഎംഎഫ്എംഇ പദ്ധതി, ഇയർ ഓഫ് എന്റെർ്രെപെസെസ് 1.0, 2.0 എന്നിവയിൽ ജില്ല സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. നടപ്പുവർഷം ജില്ലയിൽ 2,653 സംരംഭങ്ങൾ തുടങ്ങി. 1,881 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 5,668 ലക്ഷം രൂപയുടെ നിക്ഷേപം ആകർഷിച്ചു.