പട്ടയ അസംബ്ലി: ഗുണഭോക്താക്കളുടെ പട്ടിക 20നകം തയാറാക്കണമെന്ന് മന്ത്രി
1537638
Saturday, March 29, 2025 5:53 AM IST
മാനന്തവാടി: പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രിൽ 20 നകം തയാറാക്കണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. നിയോജക മണ്ഡലത്തിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന പട്ടയ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേ അദ്ദേഹം നൽകിയതാണ് ഈ നിർദേശം.
നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, തഹസിൽദാർ എം.ജെ. അഗസ്റ്റിൻ, ഭൂരേഖ തഹസിൽദാർ പി.യു. സിത്താര, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.