ഉയിർപ്പ് വിദ്യാഭ്യാസ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു
1537883
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത പ്രദേശങ്ങളിലെ വിദ്യർഥികളിൽ ഉന്നതപഠനം നടത്തുന്നവർക്ക് ടി. സിദ്ദിഖ് എംഎൽഎ കെയർ, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, വീ ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എന്നിവയുടെ സഹകരണത്തോടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഉയിർപ്പ് എന്ന പേരിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം എമിലി ഡെസ്റ്റിനി ലോഞ്ച് കണ്വൻഷൻ സെന്ററിൽ പ്രിയങ്ക ഗാന്ധി എംപി നിർവഹിച്ചു. 134 വിദ്യാർഥികളുടെ 2028 വരെയുള്ള ഉന്നത വിദ്യാഭ്യാസച്ചെലവ് പൂർണമായും വഹിക്കുന്ന ഉയിർപ്പ് പദ്ധതി അഭിനന്ദാർഹമാണെന്ന് അവർ പറഞ്ഞു.
ദുരന്ത മേഖലയിലെ മൂന്ന് കുടുംബങ്ങൾക്ക് മലബാർ ഗോൾഡ് നൽകുന്ന വിവാഹ സഹായധനവും ഉയിർപ്പ് ഗുണഭോക്താക്കൾക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി. പദ്ധതിയുമായി സഹകരിച്ച എല്ലാ സ്ഥാപനങ്ങളെയും ആദരിച്ചു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എംഎൽഎ, മുൻ എംപി എം.വി. ശ്രേയാംസ്കുമാർ, മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.പി. അഹമ്മദ്, നിഷ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടെസി തോമസ്, തണൽ ചെയർമാൻ ഡോ.ഇദ്രിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ,
നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുജീബ് കേയെംതൊടി, പി.പി. ഖാദർ, പി.പി. ആലി, സി.കെ. ശിവരാമൻ, പ്രഫ.പി. കബീർ, സുനിൽകുമാർ, കെ.ആർ. ബിനീഷ് , ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ യു. ബഷീർ, നിഷാദ്, എംപി. അബൂബക്കർ, ജലീൽ തുടങ്ങിയവർ പങ്കെടുത്തു.