എൻഎസ്എസ് മേഖലാ സമ്മേളനം ഇന്ന്
1537899
Sunday, March 30, 2025 5:51 AM IST
കൽപ്പറ്റ: കൽപ്പറ്റ, മുണ്ടേരി, മണിയങ്കോട്, പുഴമുടി, ചുണ്ടേൽ കരയോഗങ്ങൾ ചേരുന്ന എൻഎസ്എസ് മേഖലാ സമ്മേളനം ഇന്ന് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടത്തുമെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് പി.പി. വാസുദേവൻ, സംഘാടക സമിതി ചെയർമാൻ എ.പി. വാസുദേവൻ നായർ, കണ്‍വീനർ എ.പി. സവിത എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സമ്മേളനം വിളംബരം ചെയ്ത് ഇന്നലെ വൈകുന്നേരം നാലിന് നഗരത്തിൽ ജാഥ നടത്തി. ഇന്നു രാവിലെ 9.30ന് പൊതുസമ്മേളനം എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി ഉദ്ഘാടനം ചെയ്യും.
വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ അധ്യക്ഷത വഹിക്കും. ദീപം തെളിയിക്കൽ, പുഷ്പാർച്ചന, ആചാര്യസ്മരണ, ദാന്പത്യത്തിൽ 50 വർഷം പിന്നിട്ടവർ, വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടാകും.