രഞ്ജി താരങ്ങളെ ആദരിച്ചു
1537643
Saturday, March 29, 2025 5:53 AM IST
കൃഷ്ണഗിരി: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ രഞ്ജി ട്രോഫി റണ്ണേഴ്സ് അപ്പ് ആയ കേരള ക്രിക്കറ്റ് ടീമിനെയും ഒബ്സർവർ നാസിർ മച്ചാനെയും ആദരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്പോർട്സ് ഇഞ്ചുറി വിഭാഗം മേധാവി ഡോ.ഷില്ലെർ ജോസ് വിശിഷ്ടാതിഥിയായി. ടി.ആർ. ബാലകൃഷ്ണൻ, ജാഫർ സേട്ട്, കെ. ബ്രിജേഷ്, എ.എം. നൂർഷ, രാജൻ പൂലൂർ, ബോബി സെബാസ്റ്റ്യൻ, ടി. ഇബ്രാഹിം,
മുഹമ്മദ് യൂസഫ്, ഗോപകുമാർ, സലിം കടവൻ, ടി.കെ. നിസാർ, റിയാസ് കാച്ചു, മിഥുൻ വർഗീസ്, ശ്രീജൻ, കെസിഎ അക്കാദമി പ്ലയേഴ്സ്, ജില്ലാ താരങ്ങൾ, സ്റ്റേഡിയം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.