ബത്തേരിയിൽ കോണ്ഗ്രസ് പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി
1537878
Sunday, March 30, 2025 5:45 AM IST
സുൽത്താൻ ബത്തേരി: കോണ്ഗ്രസ് മീനങ്ങാടി, ബത്തേരി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ നൈറ്റ് മാർച്ചും യോഗവും നടത്തി. വർധിക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും ലഹരി മാഫിയകൾക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ടുമായിരുന്നു പരിപാടി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗങ്ങളായ കെ.കെ. വിശ്വനാഥൻ, കെ.ഇ. വിനയൻ, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ, ഡിഡിസി ജനറൽ സെക്രട്ടറിമാരായ ഡി.പി. രാജശേഖരൻ, എൻ.യു. ഉലഹന്നാൻ എൻ.സി. കൃഷ്ണകുമാർ, ബീന ജോസ്, ജിനി തോമസ്, കെ.പി. മധു എന്നിവർ പ്രസംഗിച്ചു.