കുട്ടികൾക്ക് പക്ഷിച്ചിത്രരചനാ മത്സരം
1537885
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: പക്ഷിനിരീക്ഷകനും ഗ്രന്ഥകാരനുമായ ഇന്ദുചൂഡന്റെ(പ്രഫ.കെ.കെ. നീലകണ്ഠൻ) ജൻമ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഞാറ്റുവേല, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ജില്ലയിലെ കുട്ടികൾക്ക് പക്ഷിച്ചിത്രരചനാ മത്സരം നടത്തുന്നു.
യുപി, ഹൈസ്കൂൾ കുട്ടികൾക്ക് യഥാക്രമം ഏപ്രിൽ 25,26 തീയതികളിൽ എസ്കഐംജെ സ്കൂളിലാണ് മത്സരം. സംസ്ഥാനത്ത് കാണുന്ന പക്ഷികളുടെ ചിത്രമാണ് വരയ്ക്കേണ്ടത്. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 2,000 രൂപയും മൂന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 1,000 രൂപയും സമ്മാനം ലഭിക്കും.
ഏപ്രിൽ 27ന് ഇന്ദുചൂഡൻ ഫൗണ്ടേഷൻ നടത്തുന്ന പക്ഷിച്ചിത്രപ്രദർശനത്തിന്റെ സമാപന സമ്മേളനത്തിൽ സമ്മാന വിതരണം നടത്തും. ചിത്രരചനയ്ക്കുള്ള കടലാസ് സംഘാടകർ നൽകും.
ചായങ്ങൾ, ബ്രഷ്, മറ്റു സാമഗ്രികൾ കുട്ടികൾ കരുതണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497488040 എ ന്ന വാട്സ് ആപ്പ് നന്പറിൽ പേര്, വിലാസം, പഠിക്കുന്ന സ്കൂൾ, പ്രായം എന്നിവ രേഖപ്പെടുത്തി ഏപ്രിൽ 15നകം രജിസ്റ്റർ ചെയ്യണം.