സാമൂഹിക സേവന ക്യാന്പ് തുടങ്ങി
1537641
Saturday, March 29, 2025 5:53 AM IST
പുൽപ്പള്ളി: ബംഗളൂരു ധർമാരാം കോളജ് വിദ്യാഥികളുടെ സാമൂഹിക സേവന ക്യാന്പ് മരകാവിൽ ആരംഭിച്ചു.
ഭവനനിർമാണം, ഭവനങ്ങളിലെ സ്ഥിതിവിവരണ ശേഖരണം, വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഗ്രാമർ പരിശീലനം, മാതാപിതാക്കൾക്ക് പാരന്റിഗ് ക്ലാസ്, ഉന്നതികളിൽ ബോധവത്കരണം, കലാപരിപാടികൾ, മാരക ലഹരിവിരുദ്ധ തെരുവുനാടക അവതരണം എന്നിവ 17ദിവസം നീളുന്ന ക്യാന്പിന്റെ ഭാഗമാണ്.
മരകാവ് സെന്റ് തോമസ് ഇടവക വികാരി ഫാ.ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു.
ഫാ.ഷിന്േറാ പുതുമറ്റത്തിൽ സിഎംഐ(ബംഗളൂരു), ഫാ.ജോസ്പ്രകാശ് സിഎംഐ(കോഴിക്കോട്),ഫാ.ക്രിസ്റ്റിൻ, ഡോ.കെ.പി. സാജു,
ബിനോഷ് കൊച്ചുപുര, ജോർജ് കൊല്ലിയിൽ, ബെന്നി മറ്റത്തിൽ, വിത്സണ് മാളിയേക്കൽ, ജോസുകുട്ടി പേരുകുന്നേൽ, സാമുവേൽ പുതുപ്പറന്പിൽ, പഞ്ചായത്തംഗം ജോഷി ചാരുവേലിൽ എന്നിവർ പ്രസംഗിച്ചു.