കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു
1537846
Sunday, March 30, 2025 5:08 AM IST
മാനന്തവാടി: യുവാവിനെ പട്ടികയ്ക്കു അടിച്ചുകൊന്നുവെന്ന കേസിൽ പ്രതികളായ ഇതര സംസ്ഥാനത്തൊഴിലാളികളായ സഹോദരങ്ങളെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. പശ്ചിമ ബംഗാൾ ജൽപായ്ഗുരി സ്വദേശികളായ സൂരജ് ലോഹർ, രാജു ലോഹർ എന്നിവരെയാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ടി. ബിജു വെറുതെ വിട്ടത്.
2018 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ നാട്ടുകാരനും കൂടെ ജോലി ചെയ്തുവന്നയാളുമായ ആനന്ദാണ് തോണിച്ചാലിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ പ്രതികൾ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് ആനന്ദിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികൾ കുറ്റക്കാരല്ലെന്നു കോടതി നിരീക്ഷിച്ചത്.