പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 13.49 കോടി രൂപ വായ്പ നൽകി
1537886
Sunday, March 30, 2025 5:45 AM IST
മാനന്തവാടി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മാനന്തവാടി-ഒന്ന്, മാനന്തവാടി-രണ്ട്, മീനങ്ങാടി, കോട്ടത്തറ, പുൽപ്പള്ളി സിഡിഎസുകളിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് 13,49,50,000 രൂപ മൈക്രോ ക്രഡിറ്റ് വായ്പയായി വിതരണം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ചെയർമാൻ അഡ്വ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, കോർപറേഷൻ ജില്ലാ മാനേജർ ക്ലീറ്റസ് ഡിസിൽവ, ഉപജില്ലാ മാനേജർ ബിന്ദു വർഗീസ്, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.