ടൗണ്‍ഷിപ്പ്: സമ്മതപത്രം കൈമാറാൻ ഇനി 44 പേർ
1537881
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്കുള്ള ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. 402 ഗുണഭോക്താക്കളിൽ 358 പേർ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനും 94 പേർ സാന്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്. രണ്ട് എ, രണ്ട് ബി പട്ടികകളിലെ 116 സമ്മതപത്രം നൽകി.
89 പേർ വീടിനും 27 പേർ സാന്പത്തിക സഹായത്തിനുമാണ് സമ്മതംപത്രം നൽകിയത്. ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്ന് വരെ സമ്മതപത്രം നൽകാം. ടൗണ്‍ഷിപ്പിൽ വീട് വേണോ, സാന്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.