കളക്ടറേറ്റിൽ വേസ്റ്റ് വണ്ടർ പാർക്ക് ഒരുക്കി ശുചിത്വ മിഷൻ
1537880
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: കളക്ടറേറ്റിൽ വേസ്റ്റ് വണ്ടർ പാർക്ക് ഒരുക്കി ശുചിത്വ മിഷൻ. സ്വച്ഛ് ഭാരത് മിഷൻ അർബന്റെ സ്വച്ഛ് സർവേക്ഷൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി പാർക്ക് തയാറാക്കിയത്.
ജില്ലയിൽ 2010 വരെ ഉണ്ടായിരുന്ന കളക്ടർമാർ ഉപയോഗിച്ച അംബാസഡർ കാറിൽ ചിത്രപ്പണികൾ ചെയ്ത് പാർക്കിൽ സെൽഫി പോയിന്റ്, ഇരിപ്പിടങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാർക്കിന്റ മേൽനോട്ടച്ചുമതല ജില്ലഭരണകൂടത്തിനാണ്.
സംസ്ഥാനത്താദ്യമായാണ് കളക്ടറേറ്റിൽ വേസ്റ്റ് വണ്ടർ പാർക്ക് തയാറാക്കിയത്. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പാർക്ക് സിവിൽ സ്റ്റേഷൻ സൗന്ദര്യവത്കരണത്തിന്റെ ആദ്യഘട്ടമാണെന്നു അവർ പറഞ്ഞു. പാർക്കിൽ കളക്ടർ വൃക്ഷത്തൈ നട്ടു.