തൊണ്ടർനാടിൽ വനിതാ ഓപ്പണ്‍ ജിം പ്രവർത്തനം തുടങ്ങി
1537884
Sunday, March 30, 2025 5:45 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കുടുംബാരോഗ്യ കേന്ദ്രത്തോട് ചേർന്ന് സ്ഥാപിച്ച വനിതാ ഓപ്പണ്‍ ജിം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
ജീവിതശൈലീരോഗങ്ങൾ വർധിക്കുന്ന കാലത്ത് നല്ലരീതിയിലുള്ള വ്യായാമം മനുഷ്യന് അനിവാര്യമാണെന്നു മന്ത്രി പറഞ്ഞു. ജിമ്മിലെ ഉപകരണങ്ങൾ മന്ത്രി പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മുഖപ്രഭാഷണം നടത്തി. ഡിഎംഒ ടി. മോഹൻദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആമിന സത്താർ, എം.ജെ. കുസുമം, കെ.എ. മൈമുന, ജില്ലാ പഞ്ചായത്ത് അംഗം വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ്യ താരേഷ്, പി. ചന്ദ്രൻ,
പഞ്ചായത്ത് സെക്രട്ടറി ബീന വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം.എം. ചന്തു, പ്രീത രാമൻ, വി.ടി. അരവിന്ദാക്ഷൻ, എസ്. രവികുമാർ, കെ.ജെ. ഏലിയാമ്മ, സിനി തോമസ്, പി.പി. മൊയ്തീൻ, പി.എ. ബാബു, ബിന്ദു മണപ്പാട്ട്, കെ.വി. ഗണേശൻ, മെഡിക്കൽ ഓഫീസർ ഡോ.നസീഫ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.