9 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി
1537879
Sunday, March 30, 2025 5:45 AM IST
കൽപ്പറ്റ: ജില്ലയിൽ വെള്ളപ്പൊക്കത്തിൽ തകർന്നതിൽ ഒന്‍പത് റോഡുകളുടെ പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപ വീതം അനുവദിച്ചു.
മേപ്പാടി പഞ്ചായത്തിലെ സീതാറാംവയൽ-കോണ്‍വന്റ്, കുന്നന്‍പറ്റ-പിലാക്കണ്ടി, ആനക്കാട്-കാപ്പിക്കാട്, നെടുന്പാല-ഏഴാം നന്പർ, പൂത്തകൊല്ലി, പള്ളിക്കവല-ഏഴാംചിറ, ചെന്പോത്തറ-കല്ലുമല, എടവക പഞ്ചായത്തിലെ കമ്മന-കൊരഞ്ഞോളി-സീനായ്ക്കുന്ന്, കമ്മന-ഒരളേരിക്കുന്ന്-നഞ്ഞോത്ത് റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.
ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയായി. റോഡുകളുടെ പുനരുദ്ധാരണം ഭരണാനുമതി തീയതി മുതൽ 18 മാസത്തിനകം പൂർത്തിയാക്കണമെന്ന് ദുരന്തനിവാരണ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു.