എംഎൽഎ ഫണ്ട് അനുവദിച്ചു
1537642
Saturday, March 29, 2025 5:53 AM IST
കൽപ്പറ്റ: മന്ത്രി ഒ.ആർ. കേളുവിന്റെ ആസ്തി വികസന നിധിയിൽനിന്നു പനമരം പഞ്ചായത്തിലെ മതിശേരി കാപ്പുകുന്ന്-മനക്കൽ പുതിയ കോളനി റോഡ് ടാറിംഗിനു 15 ലക്ഷം രൂപ അനുവദിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു നെൻമേനി പഞ്ചായത്തിലെ മാങ്കൊന്പുമാളിക കോളനി റോഡ് കോണ്ക്രീറ്റ് ചെയ്യുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു.
ടി. സിദ്ദിഖ് എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു കണിയാന്പറ്റ പഞ്ചായത്തിലെ വരദൂർ ക്ഷീരസംഘം കെട്ടിട നിർമാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു. ഈ പ്രവൃത്തികൾക്ക് ഭരണാനുമതിയായി.