വർണവിവേചനം പ്രാകൃത സംസ്കാരമെന്ന്
1537639
Saturday, March 29, 2025 5:53 AM IST
പുൽപ്പള്ളി: വർണവിവേചനം പ്രാകൃത സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു.
നിറത്തിന്റെ പേരിൽ കേരളത്തിന്റെ ചീഫ് സെക്രട്ടറി പോലും അധിക്ഷേപം നേരിടുന്നു എന്നത് ഗൗരവത്തോടെ കാണണം. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ഉള്ളവർ വർണവിവേചനത്തിന് ഇരയാവുന്ന വ്യവസ്ഥിതിയിൽ സാധാരണക്കാരുടെ സ്ഥിതി അനുമാനിക്കാവുന്നതാണ്.
കേരളീയ സമൂഹത്തിന്റെ അന്തസ് കെടുത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരേ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.