ഓട്ടോറിക്ഷയ്ക്കുനേരേ കാട്ടാനയുടെ പരാക്രമം
1537633
Saturday, March 29, 2025 5:49 AM IST
കാട്ടിക്കുളം: നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കുനേരേ കാട്ടാനയുടെ പരാമക്രമം. തൃശിലേരി മുത്തുമാരിയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. കൊടുംതറയിൽ ചാക്കോ നിർത്തിയിട്ട ഓട്ടോയാണ് കാട്ടാന റോഡരികിലേക്ക് തള്ളിയിട്ടത്.
കേടുപാടുകളോടെ മരത്തിൽ തട്ടിനിൽക്കുന്ന നിലയിൽ രാവിലെയാണ് ഓട്ടോ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വനപാലകർ ഓട്ടോയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തി. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഉടമയെ അറിയിച്ചു.