വടക്കനാട് ക്രാഷ് ഗാർഡ് ഫെൻസിംഗ്: കത്ത്് നൽകുമെന്ന് പ്രിയങ്ക ഗാന്ധി എംപി
1537637
Saturday, March 29, 2025 5:53 AM IST
സുൽത്താൻ ബത്തേരി: വന്യമൃഗശല്യം രൂക്ഷമായ വടക്കനാടിൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് സ്ഥാപിക്കുന്നത് നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്ത് നൽകുമെന്ന് പ്രിയങ്ക ഗാന്ധി എംപി.
വടക്കനാട് അന്പതേക്കറിൽ മുൻ എംപി എ.കെ. ആന്റണിയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വന്യമൃഗശല്യത്തിന് പരിഹാരം തേടി വടക്കാനാട് നിവാസികൾ നടത്തിയ സമരം അഭിനന്ദനാർഹമാണ്.
ബത്തേരി-വടക്കനാട് റോഡ് നവീകരണത്തിന് ഇടപെടുമെന്നും എംപി പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ജില്ലാ പഞ്ചായത്തംഗം അമൽ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.