സ്വസ്ഥജീവിതം ഗുരുദർശനത്തിലൂടെ: പുൽപ്പള്ളിയിൽ ശിൽപശാല നാളെ
1537635
Saturday, March 29, 2025 5:49 AM IST
പുൽപ്പള്ളി: സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ നാളെ ശ്രീ നാരായണ ബാലവിഹാറിൽ ഗാന്ധി-ഗുരു സംഗമ ശതാബ്ദി ആഘോഷവും സ്വസ്ഥജീവിതം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ ശിൽപശാലയും നടത്തും.
രാവിലെ 9.30ന് ശിവഗിരിമഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്യും. സ്വാമിനി മാതാ നാരായണ ചൈതന്യമയി അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ആദരിക്കും.
റെജി നളന്ദ അടിമാലി ഗാന്ധി-ഗുരു സംഗമ ശതാബ്ദി സന്ദേശം നൽകും. എം.കെ. രാഘവൻ മെമ്മോറിയൽ എസ്എൻഡിപി യൂണിയൻ കണ്‍വീനർ സജി കോടിക്കുളം മുഖ്യപ്രഭാഷണം നടത്തും.
ഗുരുദേവ കൃതികളുടെ ആലാപനം, ഗുരുപുഷ്പാഞ്ജലി, വിശേഷാൽഗുരുപൂജ എന്നിവയും ഉണ്ടാകുമെന്ന് ശാഖായോഗം പ്രസിഡന്റ് പി.എൻ. ശിവൻ സെക്രട്ടറി കെ.ആർ. ജയരാജ് എന്നിവർ അറിയിച്ചു.