കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1537631
Saturday, March 29, 2025 5:49 AM IST
പുൽപ്പള്ളി: ജനവാസകേന്ദ്രത്തിലിറങ്ങി വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. പഞ്ചായത്തിലെ 56ലാണ് ഓണററി വൈൽഡ് ലൈഫ് വാർഡൻ എന്ന നിലയിൽ പ്രസിഡന്റ് ഉത്തരവായതനുസരിച്ച് വെടിവച്ചുകൊന്നത്. പന്നി നാട്ടിലിറങ്ങി വിള നശിപ്പിക്കുന്നത് പ്രദേശവാസികളാണ് പഞ്ചായത്ത്, വനം ഓഫീസുകളിൽ അറിയിച്ചത്.
പഞ്ചായത്തിന്റെ ഷൂട്ടർ പാനലിലുള്ള സി.പി കുര്യാക്കോസാണ് വാഴയിൽ ബേബിയുടെ കൃഷിയിടത്തിൽ പന്നിയെ വെടിവച്ചത്. കുര്യക്കോസിന്റെ സഹായത്തിന് ഓഫ് റോഡ് അംഗങ്ങളുണ്ടായിരുന്നു. രണ്ട് വർഷത്തിനിടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്.