അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി
1537634
Saturday, March 29, 2025 5:49 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി. പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി സജി അധ്യക്ഷത വഹിച്ചു.
പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.ജി. ഷാജി, അധ്യാപകരായ ജോഷി കെ. ഏബ്രഹാം, ഷാജി മാത്യു, കെ.സി. സുഭാവതി, ഓഫീസ് ജീവനക്കാരൻ കെ.കെ. ടോമി, കൊളവള്ളി ജിഎൽപി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക സി.എം. സുമ,
മരക്കടവ് ജിഎൽപി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ആർ. ഷബീന, ചണ്ണോത്തുകൊല്ലി ജിഎൽപി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക കെ. വിജയലക്ഷ്മി, കബനിഗിരി സെന്റ് മേരീസ് എയുപി സ്കൂളിൽനിന്നു വിരമിക്കുന്ന ഉറുദു അധ്യാപകൻ ഒ.പി. അബ്ദുൾ അസീസ് എന്നിവർക്ക് മെമന്‍േറാ നൽകി.
പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ്, മെംബർമാരായ ഷിനു കച്ചിറയിൽ, ജോസ് നെല്ലേടം, പി.കെ. ജോസ്, ശാന്തിനി പ്രകാശൻ, ജസി സെബാസ്റ്റ്യൻ, പി.എസ്. കലേഷ്, കെ.കെ. ചന്ദ്രബാബു, സുധ നടരാജൻ, പഞ്ചായത്ത് സെക്രട്ടറി ഡി. തദ്ദേവൂസ്, ബിആർസി കോ ഓർഡിനേറ്റർ വൈശാഖ് ലാൽ, പിഇസി കണ്‍വീനർ ഷാജി എന്നിവർ പ്രസംഗിച്ചു.