ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1537337
Friday, March 28, 2025 5:56 AM IST
മാനന്തവാടി: ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് മലങ്കര പള്ളിയിലെ ശ്രേയസ് ഹാളിൽ രക്ഷിതാക്കൾക്ക് ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. ശ്രേയസ് മേഖലാ ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ചു.
മേഖലാ പ്രോഗ്രാം കോ ഓർഡിനേറ്റർ സ്നേഹ ജോസഫ്, ഏറാളമൂല യൂണിറ്റ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഓഫീസർ ബേബി ഫ്രാൻസിസ്, ഡിക്യാപ് പ്രോജക്ട് അസി. ടി.കെ. ദീപ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അസി.നോഡൽ ഓഫീസർ കെ. മോഹൻദാസ് ക്ലാസെടുത്തു.