യൂത്ത് മീറ്റ് നടത്തി
1537336
Friday, March 28, 2025 5:56 AM IST
മുട്ടിൽ: മാനസ ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് നടത്തി. മലനാട് ഹാളിൽ നടന്ന പരിപാടിയിൽ മാനസ ചെയർമാൻ കെ.വി. സുധീഷ് അധ്യക്ഷത വഹിച്ചു.
ഖലീലുൽ റഹ്മാൻ, സി.എം. സുമേഷ്, ഫിറോസ്ഖാൻ, കെ.പി വിജയി, സക്കീർ കല്ലടക്കൽ, കെ. ഫിനോസ് കമാൽ, പി. ജിനീഷ്, പി. മുജീബ് റഹ്മാൻ, മുഹമ്മദ് പഞ്ചാര, കെ. റഷീദ്, കെ. നജീബ് എന്നിവർ പ്രസംഗിച്ചു.
ശശിധരൻ നായരും എഴുത്തുകാരി റുബീന ഫൈസലും ചേർന്ന് മാനസ ലോഗോ പ്രകാശനം ചെയ്തു. "സാമൂഹിക പ്രതിബദ്ധതയും യുവാക്കളും' എന്ന വിഷയത്തിൽ അബ്ദുൾ ജലീൽ മദനി ക്ലാസെടുത്തു. മാനസ കണ്‍വീനർ ബെന്നി മലനാട് സ്വാഗതവും ജോയിന്റ് കണ്‍വീനർ നാസിർ പാലൂർ നന്ദിയും പറഞ്ഞു.