കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്
1537334
Friday, March 28, 2025 5:53 AM IST
ഗൂഡലൂർ: കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ദേവർഷോല ത്രീ ഡിവിഷനിനിലെ സുരേഷിനാണ്(45)പരിക്കേറ്റത്. ഇദ്ദേഹത്തെ ഊട്ടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സുരേഷിനെ ആന ആക്രമിച്ചത്.