തൊഴിലുറപ്പ് തൊഴിലാളികൾ കോട്ടത്തറ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി
1537331
Friday, March 28, 2025 5:53 AM IST
കോട്ടത്തറ: തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ്(ഐഎൻടിയുസി) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 700 രൂപ ദിന വേതനം ലഭ്യമാക്കുക, വേതനക്കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
ജോസ് മേട്ടയിൽ, പി.ജെ. ആന്റണി, ഹണി ജോസ്, എം.ആർ. മൈക്കിൾ, പി.ഇ. ബിനോജ്, ഇ.എഫ്. ബാബു, ജോസ് പിയൂഷ്, പി.എൽ. അനീഷ്, ടി. ഇബ്രാഹിം, പി.കെ. ജോസ്, രാജേഷ് പോൾ, ലീലക്കുട്ടി വൈപ്പടി, സുജാത കിരണ്‍കുമാർ, കെ.കെ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.