രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്ത 100 വീടുകൾ നിർമിക്കും: വി.ഡി. സതീശൻ
1537330
Friday, March 28, 2025 5:53 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്ക് രാഹുൽഗാന്ധി എംപി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമാണം കോണ്ഗ്രസ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളുടെ നിർമാണം സംബന്ധിച്ച പ്രഖ്യാപനം അടുത്തദിവസം ഉണ്ടാകും.
മുസ്ലിം ലീഗ് പത്തര ഏക്കർ സ്ഥലം വാങ്ങിയാണ് ദുരന്തബാധിതർക്കായി ഭവന നിർമാണം നടത്തുന്നത്. പുനരധിവാസത്തിൽ സർക്കാർ ഭാഗത്ത് കാലതാമസമുണ്ടായി.
പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കൽ ഇപ്പോഴും പൂർത്തിയായില്ല. സ്ഥലം ഏറ്റെടുക്കുന്നതിലും കാലതമാസം വന്നു. താത്കാലം പുനരധിവസിപ്പിച്ചവർക്കുള്ള വീട്ടുവാടക എല്ലാവർക്കും ലഭിക്കാത്ത സ്ഥിതിയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.