കെപിഎസ്ടിഎ യാത്രയയപ്പ് നൽകി
1537329
Friday, March 28, 2025 5:53 AM IST
കൽപ്പറ്റ: സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. ശ്രീജിത്ത്, ടി.എൻ. സജിൻ, ബിജു മാത്യു, ടി.എം. അനൂപ്, കെ. രമേശൻ, സി.കെ. സേതു, രമേശൻ ഏഴോക്കാരൻ, കെ.എസ്. മനോജ് കുമാർ, ടോമി മാത്യു, കെ.പി. ജാഫർ, സി.എ. റീന, എം. പ്രദീപ്കുമാർ,
എം. അശോകൻ, കെ.കെ. പ്രേമചന്ദ്രൻ, ഷെർലി സെബാസ്റ്റ്യൻ, ടി.പി. വിത്സണ്, ടി.ജെ. റോബി, നിമ റാണി , കെ.എസ്. അനൂപ് കുമാർ, ജോസഫ് ജോഷി എന്നിവർ പ്രസംഗിച്ചു.