പ്രിയങ്ക ഗാന്ധി എംപി പുൽപ്പള്ളി ശ്രീ സീതാ-ലവകുശ ക്ഷേത്രത്തിൽ ദർശനം നടത്തി
1537328
Friday, March 28, 2025 5:53 AM IST
പുൽപ്പള്ളി: പ്രിയങ്ക ഗാന്ധി എംപി ശ്രീ സീതാ-ലവകുശ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് അവർ ക്ഷേത്രത്തിലെത്തിയത്.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ വിജേഷ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, കോണ്ഗ്രസ് നേതാക്കളായ എൻ.യു. ഉലഹന്നാൻ, അഡ്വ.പി.ഡി. സജി തുടങ്ങിയവരുടെ നേതൃത്വത്തിൽ എംപിയെ സ്വീകരിച്ചു.
പത്ത് മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിച്ചശേഷമാണ് എംപി മടങ്ങിയത്.