സിഎസ്ഐ മലബാർ മഹായിടവകയുടെ ആർദ്രം പദ്ധതി ആരംഭിച്ചു
1537292
Friday, March 28, 2025 4:55 AM IST
തൃക്കൈപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള സിഎസ്ഐ മലബാർ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ശിലാ സ്ഥാപനം നടത്തി. രാവിലെ 9.30 ന് മലബാർ മഹായിടവക ബിഷപ് റവ.ഡോ. റോയ്സ് മനോജ് വിക്ടറിന്റെ മുഖ്യകാർമികത്വം വഹിച്ചു.
മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കർ ഭൂമിയിൽ 16 വീടുകളാണ് ആർദ്രം പദ്ധതിയിൽ നിർമിക്കുന്നത്. ശിലാസ്ഥാപന ചടങ്ങിൽ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ, മലബാർ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേൽ,
അൽമായ സെക്രട്ടറി കെന്നറ്റ് ലാസർ, ട്രഷറർ റവ.സി.കെ. ഷൈൻ, റവ.ഡോ.ടി.ഐ. ജയിംസ്, പ്രോപ്പർട്ടി സെക്രട്ടറി ജോണ്സണ് ആന്േറാ, മധ്യകേരള മഹായിടവക യുവജന ബോർഡ് സെക്രട്ടറി റവ. നിബു സ്കറിയ, യൂത്ത് ജനറൽ സെക്രട്ടറി റവ. സിബി മാത്യു തുടങ്ങിയവരും പങ്കെടുത്തു.