കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
1537086
Thursday, March 27, 2025 10:24 PM IST
ഗൂഡല്ലൂർ: കടുവ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഊട്ടി പാർസൻസ്വേലി കൊല്ലങ്കോട് കേന്ദർ കുട്ടനാണ്(40)മരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാതായിരുന്നു. അന്വേഷിക്കുന്നതിനിടെ ഇന്നലെ ഗവർണർഷോല വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കടുവ ആക്രമണത്തിലാണ് മരണമെന്ന് വനപാലകർ സ്ഥിരീകരിച്ചു. മൃതദേഹം ഊട്ടി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടുകാർ വനം-വന്യജീവി സംരക്ഷണ വകുപ്പിനെതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.