ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയിൽനിന്നു വീണ് യുവാവ് മരിച്ചു
1537084
Thursday, March 27, 2025 10:23 PM IST
മാനന്തവാടി: ഓഡിറ്റോറിയത്തിന്റെ മുകൾനിലയിൽനിന്നു സൗണ്ട് ബോക്സ് ഇറക്കുന്നതിനിടെ ചവിട്ടുപടിയിൽനിന്നു വീണ് യുവാവ് മരിച്ചു. ടൗണിലെ എഎസ്എം ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ചോയ്മൂല എടത്തോള ഷമാസാണ്(37)മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം അന്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. ഉടൻ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ എ.എസ്.എം സലിം-നബീസ ദന്പതികളുടെ മകനാണ്. ഭാര്യ: ഷബ്ന. മക്കൾ: ഷാദിയ ഫർവീൺ, ഷാഹിദ്