മരക്കടവ് ഡിപ്പോ മടപ്പുരയിൽ തിരുവപ്പന മഹോത്സവം നാളെ തുടങ്ങും
1536876
Thursday, March 27, 2025 5:41 AM IST
പുൽപ്പള്ളി: മരക്കടവ് ഡിപ്പോ മടപ്പുരയിൽ തിരുവപ്പന മഹോത്സവം നാളെ മുതൽ 30 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം ആറിന് നട തുറക്കുന്നതോടെ ഉത്സവം തുടങ്ങും. 29ന് ഉച്ചകഴിഞ്ഞ് രണ്ടിനു മട്ടന്നൂർ ഷാജിത് മടയൻ കൊടി ഉയർത്തും. വൈകുന്നേരം ആറിന് പെരിക്കല്ലൂർ ഗാന്ധി നഗറിൽനിന്നു ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര.
രാത്രി എട്ടിന് അന്നദാനം. 30ന് രാവിലെ ആറിന് തിരുവപ്പന. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. പടിക്കംവയൽ പുതിയില്ലത്ത് ശ്രീധരൻ നന്പൂതിരി പൂജകളിൽ മുഖ്യകാർമികനാകും. ദേവസ്ഥാനം രക്ഷാധികാരി രാജു തോട്ടപ്പുള്ളി, പ്രസിഡണ്ട് പി.ആർ. രാജു, സെക്രട്ടറി വിനോദ് ഒറ്റോലിൽ തുടങ്ങിയവർ ആഘോഷത്തിനു നേതൃത്വം നൽകും.