യുഡിഎഫ് രാപകൽ സമരം അഞ്ച്, ആറ് തീയതികളിൽ
1536875
Thursday, March 27, 2025 5:41 AM IST
കൽപ്പറ്റ: ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം സ്തംഭനാവസ്ഥയിലായിരിക്കുകയാണ് എൽഡിഎഫ് സർക്കാർ ബജറ്റിൽ നീക്കിവയ്ക്കുന്ന പ്ലാൻ ഫണ്ടും മറ്റും വെട്ടിക്കുറച്ച് പൂർണമായി നൽകാത്തതിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. മാർച്ച് മാസത്തിൽ അനുവദിക്കുന്ന ഫണ്ട് പൂർണമായി ചെലവഴിക്കാനും കഴിയാതെ വരുന്നു.
ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അനീതിയിലും അവഗണനയിലും പ്രധിഷേധിച്ച് ജില്ലയിൽ പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ രാപകൽ സമരം നടത്തും.
യോഗത്തിൽ യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, കെ.എൽ. പൗലോസ്, ടി. മുഹമ്മദ്, പി.കെ. ജയലക്ഷ്മി, സി.പി. വർഗീസ്, എം.സി. സെബാസ്റ്റ്യൻ,
എൻ.കെ. റഷീദ്, ജോസ് കളപ്പുരക്കൽ, കെ.വി. പോക്കർഹാജി, തെക്കേടത്തു മുഹമ്മദ്, കെ. കുഞ്ഞിക്കണ്ണൻ, ടി.ജെ. ഐസക്, പി.പി. ആലി, റസാക്ക് കൽപ്പറ്റ, ബൈജു ഐസക്, സി.ജെ. വർക്കി, പ്രവീണ്‍ തങ്കപ്പൻ, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.