ആശാ പ്രവർത്തകരുമായി മുഖ്യമന്ത്രി ചർച്ച നടത്തണം: തൃണമൂൽ കോണ്ഗ്രസ്
1536872
Thursday, March 27, 2025 5:41 AM IST
കൽപ്പറ്റ: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകരുമായി ചർച്ചയ്ക്ക് മുഖ്യമന്ത്രി തയാറാകണമെന്ന് തൃണമൂൽ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ പ്രവർത്തകരുടെ സമരമെന്ന് യോഗം അഭിപ്രായപ്പെട്ടു. മന്ത്രിമാരും സിപിഎം നേതാക്കളും ആശാ വർക്കർമാരെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും അവസാനിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ജില്ലാ ചീഫ് കോഡിനേറ്റർ പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബെന്നി ചെറിയാൻ. അബ്ദുൾ ഖാദർ മടക്കിമല, സി.പി. അഷ്റഫ് വൈത്തിരി. ഇ.സി. സനീഷ്, കെ.പി. രാമചന്ദ്രൻ, എം.സി. റഷീദ്, ടി.എ. ജോസഫ്, ഹാരിസ് തോപ്പിൽ, ടി. ഇബ്രാഹിം, വിജയൻ മില്ലുമുക്ക് എന്നിവർ പ്രസംഗിച്ചു. ബിജു പൂക്കൊന്പിൽ സ്വാഗതം പറഞ്ഞു.