പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി
1536870
Thursday, March 27, 2025 5:41 AM IST
കണിയാന്പറ്റ: ആശവർക്കർമാരുടെ സമരം സർക്കാർ ഇടപെട്ട്കൊണ്ട് ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം ന്യായമായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കണിയാന്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാന്പറ്റ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി നജീബ് കരണി, പി.കെ. ജോർജ്, ഷിബു കരണി, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ആഷിഖ് മൻസൂർ,
മഹിളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ശകുന്തള സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. മോഹനൻ കണിയാന്പറ്റ, ടി.ടി. ദേവസ്യ, രമേശൻ അരിമുള, എം.എ. മജീദ്, അസീസ്സാവൻ, രജിത കെ.വി. ജെസി ലെസ്ലിൻ തുടങ്ങിയവർ നേതൃത്വം നൽകി.