ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം: കോണ്ഗ്രസ് നഗരസഭ ഓഫീസ് ധർണ നടത്തി
1536868
Thursday, March 27, 2025 5:37 AM IST
കൽപ്പറ്റ: ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി ആഹ്വാനപ്രകാരം കൽപ്പറ്റ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭ ഓഫീസിനു മുന്പിൽ ധർണ സമരം സംഘടിപ്പിച്ചു. കെപിസിസി അഗം പി.പി. ആലി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.
നദരസഭ ചെയർമാൻ ടി.ജെ. ഐസക്, പി. വിനോദ് കുമാർ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, കെ. ശശികുമാർ, ആയിഷ പള്ളിയാൽ, കെ. അജിത, മുഹമ്മദ് ഫെബിൻ, പി.ആർ. ബിന്ദു, പി. രാജറാണി, രമേശൻ മാണിക്യൻ, ടി. സതീഷ് കുമാർ, ഷിഹാബ് കാച്ചാസ്, ഗിരിജാ സതീഷ്, മാടായി ലത്തീഫ്, ഇ.വി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.