ആദിവാസി മേഖലയിൽ പരീക്ഷണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1536867
Thursday, March 27, 2025 5:37 AM IST
കൽപ്പറ്റ: ജില്ലയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആർത്തവ സംബന്ധമായ ആരോഗ്യപരീക്ഷണം നടന്നതായ ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മാനന്തവാടിയിലെ ആദിവാസി ഉൗരുകളിലാണ് മെൻസ്ട്രുവൽ ഹെൽത്ത് കിറ്റ് പരീക്ഷിക്കാൻ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയർന്നത്.
വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദേശം നൽകി. ഏപ്രിൽ എട്ടിന് ബത്തേരിയിൽ കമ്മീഷൻ സിറ്റിംഗിൽ കേസ് പരിഗണിക്കും.